കഴിഞ്ഞ ഡിസംബറിൽ 7 ന് ഏച്ചിക്കൊവ്വലിലൂടെ നടന്നു പോവുകയായിരുന്ന ശാരദയുടെ ഒന്നേ മുക്കാൽ പവൻ വരുന്ന മാല ബൈക്കിലെത്തിച്ച് കവർന്ന ശേഷം രക്ഷപെട്ട രണ്ടംഗസംഘത്തെയാണ് രണ്ട് മാസത്തിന് ശേഷം പിടികൂടിയത് കതിരൂർ
സൈബ കാഴ്റേറഴ്സിലെ മുദസിർ 35 , പെരിങ്ങാവ് പുതുക്കോട് ജാഫർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 200 ഓളം സിസിടിവികൾ പരിശോധിക്കുകയും മംഗലാപുരം, കോഴിക്കോട്, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിൽ കേസന്വേഷണം നടത്തുകയും ചെയ്തു. പ്രതികളെ കണ്ണവം പൊലീസിന്റെ സഹായത്തോടെ കണ്ണവത്തു നിന്നും പിടികൂടുകയായിരുന്നു.പ്രതികളുടെ രേഖചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. ചന്തേര ഇൻസ്പെക്ടർ പ്രശാന്തിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ കെ.പി. സതീഷ് , എൻ. കെ. സതീഷ് കുമാർ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത് കുമാർ, രഞ്ജിത്ത് മൂത്തേടത്ത്, സുധീഷ് ഓരി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments