കാഞ്ഞങ്ങാട് :ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു. കുറ്റിക്കോൽ ചോനോക്കിലെ കൃഷ്ണൻ്റെ മകൻ പ്രകാശൻ 47 ആണ് മരിച്ചത്. കഴിഞ്ഞ 4ന് വൈകീട്ട് ബന്തടുക്ക പുളിഞ്ചാൽ തോട്ടിൽ ഓട്ടോമറിഞ്ഞ നിലയിൽ കാണുകയായിരുന്നു. പരിക്കേറ്റ നിലയിൽ കണ്ട് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. സി. പി എം മെമ്പറായിരുന്നു.
0 Comments