Ticker

6/recent/ticker-posts

മിനിലോറിയിൽ കടത്തിയ 400 ചാക്ക് പാൻ മസാല പിടിച്ചു രണ്ട് പേർ പിടിയിൽ

കാഞ്ഞങ്ങാട് :മിനിലോറിയിൽ കടത്തി
കൊണ്ട് പോവുകയായിരുന്ന
 നാനൂരിലേറെ ചാക്ക് പാൻ മസാല പാക്കറ്റുകൾ പൊലീസ് പിടികൂടി.
 രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കാലിക്കടവ് ദേശീയ പാതയിൽ നിന്നും ഇന്ന് പുലർച്ചെ ചന്തേര പൊലീസാണ് നിരോധിത പാൻ മസാലകളും വാഹനവും കസ്റ്റഡിയിലെടുത്തത്. ലക്ഷങ്ങൾ വില വരുന്നതാണ് പാൻ മസാലകൾ .കാസർകോട്
മധൂർ നാഷണൽ നഗറിലെ എ.വി. സമീർ 40, നാഷണൽ നഗറിലെ യൂസഫ് 68 എന്നിവരാണ് പിടിയിലായത്. കണ്ണൂർ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു. ചന്തേര എസ്.ഐ എം. സുരേഷ് സിവിൽ ഓഫീസർ രതീഷ്,ഹോം ഗാർഡ് രാജൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments