കാഞ്ഞങ്ങാട് : എം. ഡി.എം എ യുമായി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവ്വൽ പള്ളി ഫൗസിയ മൻസിലിൽ ടി.കെ. ഷരീഫിനെ 25യാണ് അറസ്റ്റ് ചെയ്തത്. 5.140 ഗ്രാം എം.ഡി.എം.എയുവാവിൽ നിന്നും കണ്ടെടുത്തു. ഹോസ്ദുർഗ് എസ്.ഐ മാരായ ടി . അഖിൽ, വി. മോഹനൻ സീനിയർ സിവിൽ ഓഫീസർ എ. വി. രാകേഷ്, സിവിൽ ഓഫീസർ രാജേഷ് നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടച്ചേരി മൽസ്യ മാർക്കറ്റിന് സമീപം റോഡിൽ നിന്നു മാണ് വിൽപ്പനക്ക് കൊണ്ട് വന്ന മയക്ക് മരുന്നു മായി പ്രതിയെ അറസ്റ്റ് ചെയ്തത്. പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ബംഗ്ളുരുവിൽ ജോലിയുള്ള യുവാവ് ട്രെയിൻ മാർഗം നാട്ടിലേക്ക് വരികയായിരുന്നു.
0 Comments