കാസർകോട് ;സഹോദരനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കിദൂർ പഞ്ചിക്കാലിലെ ജോയി കിഷോറിനെ 26 കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരൻ പഞ്ചിക്കാലിലെ ജോസഫ് 31 ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് ഉച്ചക്ക് കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയോട് വഴക്കിടുന്നത് ചോദ്യം ചെയ്തപ്പോഴാണ് കുത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. പ്രതിയെ
കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
0 Comments