Ticker

6/recent/ticker-posts

പൂച്ചക്കാട് വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടു, വീട്ടിലുണ്ടായിരുന്നത് സ്ത്രീകളും കുട്ടികളും

കാഞ്ഞങ്ങാട് : പൂച്ചക്കാട് സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം
വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടു.  വീടിനുള്ളിൽ ഉറങ്ങി കിടന്ന സ്ത്രീകളും കുട്ടികളും പരിക്കേൽക്കാതെ രക്ഷപെട്ടു. റഹ്മത്ത് റോഡിലെ കെ.എം. ഫൈസലിൻ്റെ വീടിനാണ് ഇന്ന് പുലർച്ചെ തീയിട്ടത്. ഉമ്മറത്തുണ്ടായിരുന്ന സോഫ ക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തു കയായിരുന്നു. വീടിൻ്റെ ജനാലകൾക്കും ഫാൻ, ബൾബ് ഉൾപ്പെടെ കത്തി നശിച്ചു. ചുമരും വീടിൻ്റെ മുകൾ ഭാഗം ഉൾപെടെ നശിച്ചു. ഫൈസലിൻ്റെ ഭാര്യയും മക്കളും ഉമ്മയും മാത്രമെ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു ഉള്ളൂ. സോഫ സെറ്റ് കത്തിയതിൻ്റെ ഗന്ധവും പുകയും സ്കൂട്ടറിൻ്റെ ശബ്ദവും കേട്ട് സ്ത്രീകൾ ഉറക്കമുണർന്നപ്പോൾ തീ ആളികത്തുന്നതാണ് കണ്ടത്. അയൽവാസികളെ വിവരമറിയിച്ച് കെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പുലർച്ചെ തന്നെ ബേക്കൽ എസ്.ഐ മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഇരു പ്രദേശത്തുള്ള ചില യുവാക്കൾ തമ്മിൽ ഉള്ള പ്രശ്നമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസിന് ലഭിച്ച വിവരം. മുൻപ് ഇവർ തമ്മിലുണ്ടായ പ്രശ്നത്തിൽ സംഘടിച്ച വരെ പൊലീസ് പലതവണ വിരട്ടി ഓടിച്ചിരുന്നു.
Reactions

Post a Comment

0 Comments