Ticker

6/recent/ticker-posts

പോസ്റ്റ്മോർട്ടം കഴിഞ്ഞു,4 മൃതദേഹങ്ങളും വിട്ടുകൊടുത്തു

കാഞ്ഞങ്ങാട്: പാണത്തൂർ പരിയാരത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 തൊഴിലാളികളുടെ മൃതദേഹങ്ങൾ  പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പാണത്തൂർ കുണ്ടു പ്പള്ളി സ്വദേശികളായ മോഹനൻ നാരായണൻ, ബാബു എന്ന വിനോദ് ,  എങ്കപ്പൂ എന്നിവരുടെ മൃതദേഹങ്ങളാണ് ജില്ലാ ആസ്പത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തത്. രാജപുരം ഇൻസ്പെക്ടർ വി. ഉണ്ണികൃഷ്ണൻ അമ്പലത്തറ എസ് ഐ മധുസൂദനൻ, മേൽപറമ്പ് എസ്.ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. മരിച്ച നാല് പേരും ബിഎംഎസ് പ്രവർത്തകരാണ്. മൃതദേഹങ്ങൾ പാണത്തൂരിലേക്ക് കൊണ്ടുപോകും വഴി മാവുങ്കാലിൽ പൊതുദർശനത്തിന് വെച്ചു.
Reactions

Post a Comment

0 Comments