Ticker

6/recent/ticker-posts

മുഖ്യമന്ത്രി നീലേശ്വരത്ത്

നീലേശ്വരം:പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റർ കം ബ്രിഡ്ജ് 26ന് രാവിലെ 11ന്  മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും കാസർഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയും കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് ബന്ധിപ്പിച്ചുകൊണ്ട് കാര്യങ്കോട് പുഴ യില് നബാർഡ് സഹായത്തോടുകൂടി നിർമ്മിച്ച പദ്ധതിയാണിത് കാര്യങ്കോട് പുഴയിൽ വേലിയേറ്റ സമയത്ത്
 വേനൽ കാലത്ത് പാലായി  മുതൽ 18 കിലോമീറ്റർ മുകൾഭാഗം വരെ ഉപ്പു കലർന്ന ജലം എത്തുകയും കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം നിലനിന്നിരുന്നു ഈ പദ്ധതി യാഥാർത്ഥ്യമായതോടുകൂടി ഉപ്പുവെള്ളം തടയപ്പെടുകയും സമീപപ്രദേശങ്ങളായ നിലേശ്വരം മുൻസിപ്പാലിറ്റി കിനാനൂർ-കരിന്തളം വെസ്റ്റ് എളേരി ഈസ്റ്റ് എളേരി കയ്യൂർ-ചീമേനി ചെറുവത്തൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും 4866 ഹെക്ടർ കൃഷിഭൂമിയിലും മറ്റു കുടിവെള്ള സ്രോതസ്സുകളും ശുദ്ധജലം ലഭ്യമാവുകയും ചെയ്യും കൃഷിക്ക് ആവശ്യമായ ജല സ്രോതസ്സ് ആയും ഗതാഗതത്തിനും  ഈ പദ്ധതി ഉപയുക്തമാകും . രാജ് മോഹൻ ഉണ്ണിത്താൻ എംപി,എംഎൽഎമാരായ എം രാജഗോപാലൻ ഈ ചന്ദ്രശേഖരൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ മുൻ എംപി പി കരുണാകരൻ മുൻ എംഎൽഎമാരായ കെ കുഞ്ഞിരാമൻ കെ പി സതീഷ് ചന്ദ്രൻ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പദ്ധതി ഉൾപ്പെടുന്ന മേഖലകളിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ മറ്റു ജനപ്രതിനിധികൾ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും അഡീഷണൽ ചീഫ് സെക്രട്ടറി ടി  കെ ജോസ് ചീഫ് എൻജിനീയർ അലക്സ് വർഗീസ്  ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും
Reactions

Post a Comment

0 Comments