Ticker

6/recent/ticker-posts

രക്താർബുദം യുവാവ് സഹായം തേടുന്നു

കാഞ്ഞങ്ങാട് നഗരസഭയിലെ 24-ാം വാർഡിൽപെട്ട പുതുക്കയിൽ രക്താർബുദം ബാധിച്ച് ചികിത്സയിലുള്ള .കെ.വി.അരവിന്ദന് (40) ചികിത്സാച്ചെലവ് കണ്ടെത്തുന്നതിനായി ചികിത്സാസഹായകമ്മിറ്റി രൂപീ കരിച്ച് പ്രവർത്തനമാരംഭിച്ചു.
നിർമ്മാണത്തൊഴിലാളിയായി കുടുംബം പുലർത്തിയിരുന്ന നിർധന കുടുംബത്തിലെ അംഗമാണ് അരവിന്ദൻ, 4 മാസം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ചികി ത്സയിലാണിപ്പോൾ. ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന തുടർചികി ത്സയ്ക്കായി 50 ലക്ഷത്തോളം രൂപ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ 15 ലക്ഷത്തോളം രൂപ ചെലവായി. അരവിന്ദന് ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുണ്ട്. ശ്രീ അരവിന്ദന്റെ മാതാവും സ ഹോദരനും ഗുരുതരമായ രോഗബാധയെ തുടർന്ന് മരണപെട്ടതാണ്. പിതാവ് ഇപ്പോഴും ക്യാൻസർ രോഗത്തിന്റെ തുടർ ചികിൽസയിലാണ്. ദുരന്തം നിരന്തരമായി വേട്ടയാടപ്പെടുന്ന കുടുംബത്തിന്റെ അത്താണി യായ അരവിന്ദന്റെ ജീവൻ രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. വാർഡ് കൗൺസിലർ .കെ.രവീന്ദ്രൻ ചെയർമാനും . എ. ദാമോദ രൻ ജനറൽ കൺവീനറും . എ.സുരേഷ് ബാബു ട്രഷറായും പ്രവർത്തിക്കുന്നു. .ചന്ദ്രശേഖരൻ എം.എൽ.എ., .ബേബി ബാലകൃഷ്ണൻ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), .വി.സു ജാത ടീച്ചർ (കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ) ഡോ.വി.ഗംഗാ ധരൻ (കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ) എന്നിവർ രക്ഷാധി കാരികളാണ്.

ചികിത്സാസഹായ പ്രവർത്തനങ്ങൾക്കായി യൂണിയൻ ബാങ്ക് നീലേശ്വരം ശാഖയിൽ അക്കൗണ്ട് തുടങ്ങി അക്കൗണ്ട് നമ്പർ: 654602010005347 IFSC Code: UBIN0565466 പത്രസമ്മേളനത്തിൽ സഹായ കമ്മിറ്റി ചെയർമാൻ കെ രവീന്ദ്രൻ ജനറൽ കൺവീനർ എ ദാമോദരൻ ട്രഷറർ മേലത്ത് സുരേഷ് ബാബു ടി വി സുകുമാരൻ മാസ്റ്റർ ടി കെ രവി സംബന്ധിച്ചു
Reactions

Post a Comment

0 Comments