നീലേശ്വരം: മാർക്കറ്റ് ജംഗ്ഷനിലെ സിഎച്ച് സൗധത്തിൽ സംഘടിപ്പിച്ച ശാഖാ പ്രതിനിധി സംഗമം കുഞ്ഞാമു ഹാജിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ ലീഗ് പ്രസിഡന്റ് ഇഎം കുട്ടി ഹാജി ഉദ്‌ഘാടനം ചെയ്തു . സംഗമത്തിൽ ശരീഫ് കോലോത്ത് ക്ലാസ്സെടുത്തു. പഴയ കാല ലീഗ് പ്രവർത്തകൻ മുഹമ്മദ് കുഞ്ഞിയെ മുനിസിപ്പൽ ലീഗ് സെക്രെട്ടറി അഡ്വ .നസീർ ആദരിച്ചു. ടൗൺ യൂത്ത് ലീഗിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനരായ കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം സിഎച്ച് സുബൈർ ഹാജി നിർവഹിച്ചു . കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാനും പ്രതിനിധി സമ്മേളനം തീരുമാനിച്ചു. ഖാളി മഹമൂദ് മുസ്ലിയാരുടെ കബറിടത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം വാർഡ് പ്രസിഡന്റ് കുഞ്ഞാമു ഹാജി പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സംഗമം ആരംഭിച്ചത് . സംഗമത്തിൽ മുനിസിപ്പൽ ലീഗ് വൈസ് പ്രസിഡന്റ് റഹീം പുഴക്കര, പെരുമ്പ മുഹമ്മദ്, അടുക്കം മുഹമ്മദ് കുഞ്ഞി, പിസി ഇഖ്ബാൽ, എൻ ഹൈദർ. പി ഇസ്മായിൽ ,ഫഹാദ് ഹാജി , മുസ്തഫ ,തുടങ്ങിയവർ സംസാരിച്ചു . രാമരം സലാം ഹാജി സ്വാഗതവും, സി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
0 Comments