Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഹോസ്റ്റൽ മുറിയിലെ പീഡനം പ്രതികൾ പോലീസ് വലയത്തിൽ

കാഞ്ഞങ്ങാട്
സർക്കാർ ഹോസ്റ്റലിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേരെ പൊലിസ് വലയത്തിലാക്കി. ഇടുക്കി സ്വദേശി സുധീഷ് (22), പാണത്തൂർ മയിലാട്ടിയിലെ പുനിത്  (19)  എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി e ഡോ.വി.ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ കസ്റ്റഡി വലയത്തിലായത്. പോക്സോ നിയമപ്രകാരമാണ് ഹൊസ്ദുർഗ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. കെട്ടിടത്തിൻ്റെ മതിൽ ചാടിയാണ് അകത്തേക്ക് അതിക്രമിച്ച് കയറിയതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 28, ജനുവരി രണ്ട് തീയതികളിലാണ് പീഡനം നടന്നതെന്നുംനും വിവരമുണ്ട്. പ്രതികളിലൊരാൾ  ബന്ധുവായ പെൺകുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഈ പെൺകുട്ടിയുടെ കൂട്ടുകാരിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ചാണ് മറ്റാരു പ്രതി കുരുക്കിയത്. ഒന്നിൽ കൂടുതൽ തവണ പീഡനം നടന്നുവെന്നാണ് വിവരം. രണ്ട് പെൺകുട്ടികളുടെയും രഹസ്യമൊഴി കഴിഞ്ഞദിവസം ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി.
ഒരു പ്രതി പാണത്തൂരിലും മറ്റൊരു പ്രതിയെ ഹൊസ്ദുദുർസബ്.ഇൻസ്പെക്ടർ കെ.പി.സതീഷിന്റെ നേതൃത്വത്തിൽ ഇടുക്കിയിലുമാണ് വലയത്തിലാക്കിയത്.
Reactions

Post a Comment

0 Comments