Ticker

6/recent/ticker-posts

ബി ജെ പി ക്ക് ബദലാകാൻ കോൺഗ്രസ്സിന് കഴിയില്ല: എസ്.രാമചന്ദ്രൻപിള്ള, സി പി എം ജില്ലാ സമ്മേളനത്തിന് തുടക്കം

കാഞ്ഞങ്ങാട്: ബിജെപിക്ക് ബദലാ കാൻ കോൺഗ്രസിന്  കഴിയില്ലെന്ന് അവരുടെ ശക്തി  ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻറെ ഭാഗമായി കാസർകോട് ജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തുകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയെ പരാജയപ്പെടുത്തുക എന്നത് പൊതുതാൽപര്യം ആണെന്നും അതിനായി ഇടതുപക്ഷ പാർട്ടികൾ  ശക്തി പ്പെടേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസിന് എങ്ങനെയാണ്  ബി.ജെപിയെ എതിർക്കാൻ കഴിയുക യെന്ന് അദ്ദേഹം ചോദിച്ചു രാജ്യത്തെ പല ചെറു പാർട്ടികളും ബിജെപിക്ക് എതിരായി ചിന്തിച്ചു തുടങ്ങി. ഈ ശക്തികൾ ഒന്നിച്ചു ചേർന്ന് ബിജെപിക്ക് ബദലാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. ഇ പി ജയരാജൻ,പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, പി കെ ശ്രീമതി ടീച്ചർ, മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, എം വി ജയരാജൻ, ആനത്തലവട്ടം ആനന്ദൻ, പി കരുണാകരൻ, എം വി ബാലകൃഷ്ണൻ മാസ്റ്റർ, കെ പി സതീഷ് ചന്ദ്രൻ, കെ വി കുഞ്ഞിരാമൻ തുടങ്ങിയവർ സംബന്ധിച്ചു.
Reactions

Post a Comment

0 Comments