കാഞ്ഞങ്ങാട്: മലപ്പുറം കോട്ടയ്ക്കല്ലിൽ കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിച്ച് ഹോസ്ദുർഗ് കടപ്പുറം സ്വദേശിനിയായ യുവതി മരിച്ചു. ഭർത്താവിനും മകനും ഗുരുതരം. കുശാൽ നഗർ സ്വദേശിയായ കാർ ഡ്രൈവർക്കും പരിക്കേറ്റു.
ഹോസ്ദുർഗ് പുതിയ വളപ്പ് കടപ്പുറത്തെ സിന്ധു 41 വാണ് മരിച്ചത്. ഭർത്താവ് പ്രശാന്ത് അച്ചുതൻ49,മകൻപ്രസിന്ത് 18 എന്നിവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കോട്ടക്കൽ ആശുപത്രിയിലാണുള്ളത്.
കുടുംബം രണ്ട് ദിവസം മുൻപ് പളനി ക്ഷേത്രത്തിലേക്ക് ട്രെയിൻ മാർഗം പോയതായിരുന്നു.
തിരിച്ചു വരുന്നതിനിടെ പ്രശാന്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ഇതേ തുടർന്ന് കുടുംബത്തെ കൂട്ടിക്കൊണ്ട് വരാൻ കാഞ്ഞങ്ങാട് നിന്നും കാർ പോവുകയും ചെയ്തു . ഈ കാറിൽ കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെ ദേശീയ പാതയിൽ കോട്ടക്കലിൽ വച്ച് ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ദേശീയ പാതയിലേക്ക് പെട്ടന്ന് കയറി വന്ന കാറാണ് അപകടമുണ്ടാക്കിയത്.
എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിൽസക്കിടെ സിന്ധു മരിച്ചു.
0 Comments