കാഞ്ഞങ്ങാട്:പീഡനത്തിൽ മനം നൊന്ത് എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചു.
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. പ്ലസ് സൺ പഠനകാലത്താണ് പെൺകുട്ടി പീഡനത്തിനിരയായത്. പരപ്പ സ്വദേശിയായ യുവാവാണ് പെൺ കുട്ടിയെ പ്രലോഭിപ്പിച്ച് പലതവണ ബലാത്സംഗത്തിനിരയാക്കിയത്.
എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടി ലൈംഗിക പീ ഡനത്തിനിരയായത് വെളിപ്പെടുത്തിയിരുന്നു.
0 Comments