കാഞ്ഞങ്ങാട് അന്തർസംസ്ഥാന വനത്തിനകത്ത് കുപ്രസിദ്ധ നായാട്ടു സംഘത്തെ വനപാലകർ അതി സാഹസികമായി പിടികൂടി നായാട്ട് സംഘം സഞ്ചരിച്ച വാഹനവും തോക്കും തിരകളും പിടികൂടി വനപാലകരെവെട്ടിച്ച് ഒരാൾ ഓടിരക്ഷപ്പെട്ടു പാണത്തൂർ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ബാബു ജോർജ് 54 കുണ്ടുപള്ളിയിൽ താമസിക്കുന്ന കെ മോഹനൻ 44 എന്നിവരാണ് പിടിയിലായത് വനപാലകർ രാത്രി പാറക്കടവ് ഘോരവനത്തിനകത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് നായാട്ട് സംഘം കുടുങ്ങിയത് സൈമൺ എന്ന പ്രതിയാണ് ഓടി രക്ഷപ്പെട്ടത് ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമായി നടക്കുന്നതായി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ അഷ്റഫ് പറഞ്ഞു പ്രദേശത്തെ കുപ്രസിദ്ധനായ ട്ടു സംഘമാണ് ഇവരെന്ന് വനപാലകർ പറഞ്ഞു കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അന്തർസംസ്ഥാന മേഖലകളിൽ പെട്രോളിങ് ഊർജിതമാക്കിയതിലാണ് മൂന്നംഗ നായാട്ടു സംഘത്തെ ശ്രദ്ധയിൽപ്പെട്ടത് വനപാലകരെ കണ്ട് ഓടി രക്ഷപ്പെട്ടു പിന്നാലെ ഓടിയവനപാലകർ സംഘത്തിലെ രണ്ടുപേരെ അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ അഷ്റഫ് പനത്തടി സെക്ഷൻ ഓഫീസർ ബി.സേസപ്പ വനപാലകരായ ആർ കെ രാഹുൽ ടി എം സി നി ശരത്ത് ശിൽജോ വിജേഷ് സെൽജോ ടിറ്റോ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ രാജു കോയ മരുതോ ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ അരുൺ കെ വി എന്നിവർ തിരച്ചിലിൽ പങ്കെടുത്തു
0 Comments