അമ്പലത്തറ: ഇക്കഴിഞ്ഞ ദിവസം തായന്നൂരിൽ നടന്ന കവർച്ചയുമായി ബന്ധമുണ്ടന്ന് സംശയിക്കുന്ന മടിക്കൈ കാഞ്ഞിരപ്പൊയിൽ സ്വദേശി അശോകനെ 30 പിടികൂടാൻ അമ്പലത്തറ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പ്രതി നാട്ടിൽ നിന്ന്മുങ്ങി.യതിനെ തുടർന്നാണ് നടപടി. കവർച്ച കേസുമായി അമ്പലത്തറ എസ് ഐ, മധുസൂധനൻ മടിക്കൈയുടെ നേത്രത്വലുള്ള പോലീസ് സംഘം അന്വേഷണം ഊർജിതമാക്കിയപ്പോഴാണ് ഒളിവിൽ പോയത്..തായന്നൂർ കറുകവളപ്പിൽ അശ്വതി നിവാസിലെ ടിവി, പ്രഭാകരൻ്റെവീട്ടിലാണ് കവർച്ച നടന്നത്.ബുധനാഴ്ച പുലർച്ചെ 3 മണിയുടെയും 6 മണിയുടെയും ഇടയിലാണ് കവർച്ച നടന്നത്.പ്രഭാകരൻ പുലർച്ചെ 3മണിക്ക് കൃഷിയിടത്തിൽ വെള്ളം ഒഴിക്കാൻ പോകൽ പതിവാണ് ഇതറിഞ്ഞ മോഷ്ടാവാണ് വീടിൻ്റെ അകത്ത് കയറി സ്വർണ്ണം, രണ്ട് മെബൈൽ ,പണം എന്നിവ കൈലാക്കി കടന്ന് കളഞ്ഞത്. പ്രതിയെ പിടികൂടാൻ എസ്ഐ മധുസൂധനന്റെ മേൽനോട്ടത്തിൽ അന്വേഷണം വ്യാപിപ്പിച്ചു
കവർച്ച ചെയ്ത ഫോണുകൾ കാസർകോട്ട് വിറ്റ് പ്രതികൾ മറ്റൊരു ഫോൺ വാങ്ങിയിട്ടുണ്ട്.
ബന്തടുക്ക സ്വദേശിയായ ബസ് കണ്ടക്ടറും മുങ്ങി.കണ്ട ക് ട ർ കൂട്ട് പ്രതിയാണെന്ന് സംശയിക്കുന്നു
0 Comments