Ticker

6/recent/ticker-posts

ഓർമ്മ ദിനം സമൂഹ രക്തദാന ക്യാമ്പാക്കി മാറ്റി സംഘചേതന



പാലക്കുന്ന്:സംഘചേതന കുതിരക്കോട് ക്ലബ് അംഗമായിരുന്ന റഷീദ് മുതിയക്കാലിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ക്ലബിന്റെ നേതൃത്വത്തില്‍ ബ്ലഡ് ഡോണേര്‍സ് കേരള കാസറഗോഡും, കാസറഗോഡ് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിന്റയും സംയുക്താഭിമുഖ്യത്തില്‍ പാലക്കുന്ന് അംബികാ കോളേളില്‍ വെച്ച് സമൂഹ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സൗമ്യ നായര്‍, ദീപക്, മധു മുതിയക്കാല്‍, ബിഡികെ സംസ്ഥാന സെക്രട്ടറി സനല്‍ ലാല്‍, ക്ലബ് പ്രസിഡന്റ് കെ കെ വത്സലന്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ അമോഷ് തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി ക്യഷ്ണ പ്രിയേഷ് സ്വാഗതവും ബിഡികെ ജില്ലാ പ്രസിഡന്റ് നൗഷാദ് കണ്ണംപള്ളി നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments