ഉദുമ:ഉദുമ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി കോട്ടിക്കുളം ഗവ യു പി സ്കൂളിൽ നാടകക്കളരി സംഘടിപ്പിച്ചു. 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിലുള്ള കുട്ടികളുടെ കലാപരവും അഭിനയപരവും സാമൂഹികപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള അവസരമൊരുക്കാൻ പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു നാടക കളരി സംഘടിപ്പിച്ചത്. നാടക സംവിധായകനും നടനും നാടൻ പാട്ടുകാരനുമായ ഉദയൻ കുണ്ടംകുഴിയും സംഘവുമായിരുന്നു നാടകക്കളരിക്ക് നേതൃത്വം നൽകിയത് പഞ്ചായത്തിലെ 15 സ്കൂളുകളിലെ 30 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബുബക്കർ അധ്യക്ഷത വഹിച്ചു. ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ശ്രീധരൻ മുഖ്യാതിഥിയായി. വാർഡംഗങ്ങളായ ഹാരീസ് അങ്കക്കളരി, പുഷ്പ, ബിആർസി ബിപിഒ കെ എം ദിലീപ് കുമാർ സംസാരിച്ചു, പി ഇ സി സെക്രട്ടറി ശോഭ കല്ലത്ത് സ്വാഗതം കോട്ടിക്കുളം ജി യു പി സ്കൂൾ ഹെഡ്മാസ്റ്റർ സി വി ഗോവിന്ദൻ നന്ദി പറഞ്ഞു.
0 Comments