കാഞ്ഞങ്ങാട്: സാമൂഹികവിരുദ്ധ 40 സെൻറിലെ കൃഷി പൂർണമായും നശിപ്പിച്ച വിമുക്ത ഭടൻ പെരളത്തെ രാമചന്ദ്രൻ്റെ കൃഷിയിടം ഡി.സി.സി പ്രസിഡണ്ട് പി കെ ഫൈസൽ സന്ദർശിച്ചു. ഇരുട്ടിൻ്റെ മറവിൽ മനുഷ്യത്വരഹിതവും ക്രൂരവുമായ പ്രവർത്തനമാണ് സമൂഹവിരുദ്ധർ കാട്ടിയതെന്ന് ഫൈസൽ പറഞ്ഞു. സാമൂഹ്യ രംഗത്ത് സജീവമായ രാമചന്ദ്രൻ കോൺഗ്രസിന് താരതമ്യേന ശക്തികുറഞ്ഞ ഈ പ്രദേശത്ത് പാർട്ടിയുടെ പ്രവർത്തനങ്ങളെ സജീവമാക്കുന്ന പ്രാദേശിക നേതാവാണ്. അതുകൊണ്ടുതന്നെയാണ് സാമൂഹ്യവിരുദ്ധർ ഇദ്ദേഹത്തിനെ തിരെ ആക്രമം കാട്ടിയത്. പൊലീസ് അടിയന്തരമായി ഇടപെട്ട് എല്ലാ സംവിധാനവും ഉപയോഗപ്പെടുത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഡിസിസി രാമചന്ദ്രൻ്റെ കൂടെയുണ്ടാകുമെന്നും ഫൈസൽ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളിയിൽ വീട്, ഡിസിസി അംഗം മണി മോഹൻ ചട്ടഞ്ചാൽ എന്നിവരു മുണ്ടായിരുന്നു
0 Comments