പരപ്പ: യുവാവ് പിതാവിൻ്റെ മുഖത്തടിച്ചു പരിക്കേൽപ്പിച്ചു. അടിയേറ്റ പിതാവിൻ്റെ മുൻനിരയിലെ പല്ലുകൾ കൊഴിഞ്ഞു. ആദ്യ ഭാര്യയിലെ മകനാണ് മുഖത്തടിച്ചതെന്ന് പറഞ്ഞു.അട്ടക്കണ്ടത്തെ ജോൺസണിനെ (68) യാണ് വീടു കയറി ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ തായന്നൂ രിലെ വിനു (36) വിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. വീട്ടിൽ താമസിക്കുവാൻ അനുവദിക്കാത്ത വിരോധത്തിനാണ് മർദ്ദിച്ചെന്നു ജോൺസൻ്റെ പരാതിയിലുണ്ട് അതേസമയം വിനുവിൻ്റെ പരാതിയിൽ ജോൺസണെ തിരെയും കേസുണ്ട്. സ്വത്തു സംബന്ധമായ തർക്കത്തിൽ ഭീഷണിപ്പെടുത്തിയെന്നും കടിച്ച് പരിക്കേൽപ്പിച്ചതായുള്ള പരാതിയിലാണ് കേസ്. ബന്ധു സാബുവിനെതിരെയും
കേസുണ്ട്.
0 Comments