വെള്ളരിക്കുണ്ട്: വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ആക്രമണം. കഴിഞ്ഞദിവസം വെള്ളരിക്കുണ്ടിലാണ് സംഭവം. എൽ സി സി എജുക്കേഷൻ സ്ഥാപനത്തിൽ ആക്രമിച്ചു കയറിയ രണ്ടംഗ സംഘം ഹെൽമറ്റുപയോഗിച്ച് മേശയുടെ ഗ്ലാസ് അടിച്ചു തകർത്തു. അതിനിടയിൽ പൊട്ടിയ ഗ്ലാസ് തട്ടി സ്ഥാപനമുടമ ജോം ജോസിന് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് ബാബുവിനെതിരെയും മറ്റൊരാളുടെ പേരിലും വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു പരസ്യമായി മദ്യപിക്കുന്ന വിവരം പൊലീസിനു നൽകിയെന്ന വിരോധത്തിനാണ് സ്ഥാപനത്തിൽ കയറി ആക്രമിച്ചത്. അതിനിടെ വെള്ളരിക്കുണ്ട് ട്രഷറി റോഡിൽ പരസ്യ മദ്യപാനത്തിലേ ർപ്പെട്ട രണ്ടുപേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
0 Comments