Ticker

6/recent/ticker-posts

സ്ക്കൂളുകളിൽ ഹൊസ്ദുർഗ് പോലീസിൻ്റെ ലഹരി വിരുദ്ധ ക്ലാസ്

ഉപ്പിലിക്കൈ : ലഹരിമാഫിയ സ്‌കൂളുകളിൽ പിടിമുറുക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഹോസ്ദുർഗ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾക്ക് തുടക്കമായി. കൂടെയുണ്ട് പദ്ധതിയുടെ ഭാഗമായി ഉപ്പിലിക്കൈ ഗവൺമെന്റ് ഹൈസ്‌കൂളിൽ വിദ്യാർഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം. നാരായണൻ, രഞ്ജിത്ത് കുമാർ എന്നിവർ ക്ലാസുകൾ എടുത്തു.പ്രഥമാധ്യാപിക വത്സല ടീച്ചർ അധ്യക്ഷം വഹിച്ചു.  ശശിപ്രഭ ടീച്ചർ ആശംസയർപ്പിച്ചു സംസാരിച്ചു. വിവിധ ക്ലാസ്സുകളിലായി ഇരുന്നൂറിൽ പരം കുട്ടികൾ  പങ്കെടുത്തു. വരും ദിവസങ്ങളിൽ മറ്റ് വിദ്യാലയങ്ങളിലും ക്ലാസുകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
Reactions

Post a Comment

0 Comments