നാളെ നോർത്ത് കോട്ടച്ചേരിയിൽ നടക്കും.
രാവിലെ നടക്കുന്ന അതിഞ്ഞാൽ മഖാം സിയാറത്തിന്
സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ നേതൃത്വം നൽകും. തുടർന്ന് സ്വാഗത സംഘം ചെയർമാൻ മടിക്കെ അബ്ദുല്ല ഹാജി പതാക ഉയർത്തും. വൈകുന്നേരം നാലിനു ടീം ഒലിവ് നേതൃത്വം നൽകുന്ന പ്രകടനം പുതിയ കോട്ട് മഖാം സിയാറത്തോടെ ആരംഭിക്കും. മഖാം സിയാറത്തിന് സമസ്ഥ കേന്ദ്ര മുശാവറ അംഗം എ.പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് നേതൃത്വം നൽകും.നോർത്ത് കോട്ടച്ചേരിയിൽ നടക്കുന്ന പൊതു സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉൽഘാടനം ചെയ്യും.
അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, അനസ് സിദ്ദീഖി ശിറിയ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ വി.സി അബ്ദുല്ല സഅദി, മടിക്കൈ അബ്ദുല്ല ഹാജി ഹനീഫ് അഹ്സനി പാണത്തൂർ, അഷ്റഫ് അഷ്റഫി ആറങ്ങാടി, അബ്ദുസത്തർ പഴയകടപ്പുറം, മഹമുദ് അംജദി പുഞ്ചാവി, ബി. കെ അബ്ദുറഹ്മാൻ ആറങ്ങാടി, അബ്ദുസ്സലാം പുഞ്ചാവി സംബന്ധിച്ചു.
0 Comments