സെൻ്റ് മേരീസ് കോളേജിലെ വിദ്യാർത്ഥിനിയുടെ കാൽ ബസിൻ്റെ ഡോറിൽ കുടുങ്ങി വിരലിന് മുറിവേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ സംഭവം.മുറിവേറ്റ വിവരം വിദ്യാർത്ഥിനിയാത്രക്കിടെ വീട്ടുകാരോട് ഫോണിലൂടെ പറയുന്നതു കേട്ട് ഒരു ബസ് തൊഴിലാളി പെൺകുട്ടിയോട് മോശമായ ഭാഷയിൽ പ്രതികരിച്ചതായി പറയുന്നു.
ഇക്കാര്യവും പെൺകുട്ടി വിട്ടു കാരോട് വിളിച്ചറിയിക്കുകയും നാട്ടുകാർ ഇത് ചോദ്യം ചെയ്തതാണ്.
ബസ് തൊഴിലാളികൾ കഴിഞ്ഞ ദിവസം കോളേജ് സ്റ്റോപ്പിൽ വെല്ലുവിളിച്ചെന്നാരോപിച്ച് ചൊവ്വാഴ്ച വൈകീട്ട് വിദ്യാർത്ഥികൾ ചെറു പനത്തടി കോളേജ് സ്റ്റോപ്പിൽ ബസ് തടഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതിനിടയിൽ വിദ്യാർത്ഥികൾ മർദ്ദിച്ചതായി കാണിച്ച് ബസ് തൊഴിലാളികൾ രാജപുരം പോലീസിൽ പരാതി നൽകി.
പ്രശ്നമുണ്ടായ ബസ് തടഞ്ഞതോടെ പിന്നാലെയെത്തിയ മുഴുവൻ സ്വകാര്യ ബസുകളും ഓട്ടം നിർത്തി മിന്നൽ പണിമുടക്കിലേർപ്പെടുകയായിരുന്നു.
ബുധനാഴ്ചയും ഈ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് സംതംഭിക്കുമെന്നാണ് സൂചന.
ബസ് തൊഴിലാളികൾ ചില ആവശ്യം പോലിസിന് മുന്നിൽ അവതരിപ്പിച്ചതിനാൽ പ്രശ്ന പരിഹാരമായില്ല
നാളെ ബുധൻ ചർച്ച നടന്നേക്കും
0 Comments