Ticker

6/recent/ticker-posts

സിനിമ കണ്ട് കൊണ്ടിരിക്കെ 48 കാരൻ കുഴഞ്ഞുവീണ് മരിച്ചു



 കാഞ്ഞങ്ങാട്  സിനിമ കാ ണുന്നതിനിടയിൽ ഹോട്ടൽ ജീവനക്കാരൻ തിയേറ്ററിൽ കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിനു
സമീപത്തെ ഹോട്ടൽ ജീവനക്കാരൻ കണ്ണൂർ താഴെ ചൊവ്വയിലെ കെ.പി. ഷഫീക്ക് 48 ആണ് മരിച്ചത്. കഴിഞ്ഞ രാത്രി ഹൊസ്ദുർഗിലെ   തിയേറ്ററിൽ സിനിമ കാണുന്നതിനിടെ  കുഴഞ്ഞ് വീഴുകയായിരുന്നു.   സുഹൃത്തുക്കൾ  ആശുപത്രിയിലെത്തിച്ചെങ്കിലും   രക്ഷിക്കാനായില്ല. സി. പി. മുഹമ്മദലി -  കെ. പി. സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷർമിന. മക്കൾ: ഷെസാദ്, ഷെസിദ. സഹോദരങ്ങൾ: ഷഹനാസ്, ഷമീർ ഷാജിദ്,പരേതനായ ഷബീർ
Reactions

Post a Comment

0 Comments