Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ പത്ത് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു. പിടിച്ചെടുത്തവയിൽ പഴകിയ ചിക്കൻ ഫ്രൈ, ബീഫ് ,ചപ്പാത്തി, പൊറോട്ടയും ഷവർമ്മ ,അൽ ഫാമും

ഹോട്ടലുകളിൽ നിന്ന്‌ പഴകിയ ഭക്ഷണം പിടിച്ചെടുത്തു



കാഞ്ഞങ്ങാട് :നഗരസഭ ഹെൽത്ത് സ്ക്വാഡ് നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന്‌ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ചിക്കൻ ഫ്രൈ, പോറോട്ട, ചപ്പാത്തി, ബീഫ് കറി, ഫിഷ് ഫ്രൈ, നെയ്യ്ച്ചോർ, ഷവർമ്മ,ഗ്രില്ലി ചിക്കൻ, അൽ ഫാം എന്നീ പഴകിയ ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള പ്രധാനപ്പെട്ട ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.10 ഹോട്ടലുകളിൽ നിന്ന് നഗരസഭ ഹെൽത്ത് വിഭാഗം പഴകിയ ഭക്ഷണങ്ങൾകണ്ടെത്തി.
സൂപ്പർവൈസർ പി.അരുൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർമാരായ വി.വി ബീന, പി.വി.സീമ, ബിജു അന്നൂർ, ഷിജു  എന്നിവർ  പരിശോധനാ സ്‌ക്വാഡിൽ പങ്കെടുത്തു. പരിശോധന തുടരുമെന്ന് നഗരസഭാധ്യക്ഷ കെ.വി സുജാത, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.വി സരസ്വതി എന്നിവർ അറിയിച്ചു.

Reactions

Post a Comment

0 Comments