Ticker

6/recent/ticker-posts

കാറിൽ കറങ്ങി കഞ്ചാവ് വിൽപ്പന രണ്ടംഗ സംഘം അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാറില്‍ കറങ്ങി കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന രണ്ടുപേരെ ഹൊ സ്ദുര്‍ഗ് എസ്‌.ഐ കെ.പി.സതീഷ്‌കുമാറും സംഘവും അറസ്റ്റുചെയ്തു. പടന്നക്കാട് കരുവളത്തെ സുരേഷ്‌കുമാര്‍(29), ബല്ല കടപ്പുറത്തെ കെ.എച്ച്.ഷംസുദ്ദീന്‍(33) എന്നിവരെയാണ് 250 ഗ്രാം കഞ്ചാവുമായി പടന്നക്കാട് നമ്പ്യാര്‍കാല്‍ അണക്കെട്ട് പരിസരത്തുനിന്നും അറസ്റ്റുചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 60 ടി 4521 നമ്പര്‍ സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments