കാസർകോട്:ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ
പൈവളിക സ്വcദേശിയെ ഭീഷണിപ്പെടുത്തി കാറും 18000 രൂപയും തട്ടിയെടുത്ത കേസിൽ പ്രതിയായ റഹിം . അടുക്കത്ത്ഗുരി ഹൌസ്. മിയപദവിനെയാണ് കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വർ പോലീസും ചേർന്നു അറസ്റ്റ് ചെയ്തത്. റഹിം മയക്കുമരുന്ന് കടത്തു. ആയുധം കടത്തു പോലീസിനെ വെടിവെച്ചു കോലപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്. മാർച്ച് 3 നു കാർ തട്ടിയെടുത്ത ശേഷം റഹിം കർണാടക, ആന്ധ്രാപ്രദേശ്. മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തട്ടിയെടുത്ത കാർ മഹാരാഷ്ട്രയിൽ അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘo
സ്ഥലത്തെത്തിയപ്പോൾ പ്രതി ഇവിടെ നിന്നും മുങ്ങി. നാട്ടിൽ പ്രതി എത്തിയിട്ടുണ്ടെന്ന വിവരത്തിൽ മഞ്ചേശ്വരം ബായിക്കട്ടയിൽ നിന്ന് കാറിൽ അതിവേഗതയിൽ ഓടിച്ച പ്രതിയെ പിടിക്കാൻ ശ്രമിച്ച മഞ്ചേശ്വരം എസ് ഐI ടോണി ജി മറ്റം, ഡ്രൈവർ പ്രവീൺ ഡി വൈ എസ് പി യുടെ സ്‌ക്വാഡിൽ പെട്ട നിതിൻ സാരങ് എന്നിവർക്ക് നേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിക്കുകയും പോലീസ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു പോലീസ് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു
0 Comments