Ticker

6/recent/ticker-posts

കാസർകോട്ട് നാലംഗ ഗുണ്ടാസംഘം പിടിയിൽ, രണ്ട് പേരെ നാട് കടത്തി

കാസർകോട്:നിരവധി കേസുകളിൽ പ്രതികളായയ ഗുണ്ടകൾ പിടിയിൽ കാപ്പ ചുമത്തി പ്രതികളെ ജയിലിലടച്ചു.രണ്ട് പേരെ നാട് കടത്തി.കാസർകോട് ഡിവൈഎസ്പിപി .പി .ബാലകൃഷ്ണണൻ നായരുടെ നേതൃത്വത്തിലാണ് ഗുണ്ടകൾക്കെതിരെ കടുത്ത നടപടി.മഞ്ചേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുഹമ്മദ്‌ അസ്‌കർ, ,25 , മോർത്തന ഹൌസ്, കടമ്പാർ, ഇബ്രാഹിം അർഷാദ്, 26 , ആയിഷ മൻസിൽ  കണിയൂർ. മീയപദവ്. എന്നിവരെ യാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
  അസ്‌കർ പിടിച്ചുപറി, കവർച്ച, വധശ്രമം, മയക്കുമരുന്ന് കടത്ത്, വെടിവെയ്പ് തുടങ്ങിയ വകുപ്പുകളിൽ  പത്തിലധികം കേസുകളിൽ പ്രതിയാണ്.
ഇബ്രാഹിം അർഷാദ് കുമ്പള. മഞ്ചേശ്വരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വധശ്രമം, വെടിവെയ്പ് വകുപ്പുകളിൽ  ഏഴു കേസുകളിൽ പ്രതിയാണ്.
 കാസറഗോഡ്. മഞ്ചേശ്വരം. കുമ്പള. വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണകേസുകളിൽ പ്രതിയായ റൗഫ് എന്നമീശ റൗഫ് 41 , മുസ്തഫ മൻസിൽ,. ഉപ്പള. മഞ്ചേശ്വരം എന്ന പ്രതിയെ കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ വധ ശ്രമകേസിലും. ചാരായ കടത്തു കേസിലും പ്രതിയായ ദീപക്   ആലങ്കോട്, കുട്ലുവിനെയും  കാപ്പ ചുമത്തി നാടുകടത്തി 
Reactions

Post a Comment

0 Comments