Ticker

6/recent/ticker-posts

കാട്ടാമ്പള്ളി വലിയ വീട് തറവാട് മൂവാണ്ട് കളിയാട്ടം ആരംഭിച്ചു

ചെറുവത്തൂര്‍: മയ്യിച്ച കാട്ടാമ്പള്ളി വലിയവീട് തറവാട് കളിയാട്ട മഹോല്‍സവത്തിന് തിങ്കളാഴ്ച തുടക്കമാവും. ഇന്നുവൈകീട്ട് നാലിന്  സാസ്‌കാരിക സമ്മേളനത്തില്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കൽ.  വിവിധ മേഖലയില്‍ പുരസ്‌കാരങ്ങള്‍ നേടിയ പത്രപ്രവര്‍ത്തകന്‍ സുധീരന്‍ മയ്യിച്ച, ശാന്ത കൃഷ്ണന്‍, ടി.പി കുഞ്ഞിക്കണ്ണന്‍, ബാലകൃഷ്ണന്‍ കൂട്ടയ്ക്കാരന്‍, ജുവല്‍ മുകേഷ് എന്നിവരെയും ആദരിക്കും. അനുമോദന യോഗം പഞ്ചായത്തംഗം കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് തിടങ്ങല്‍, എട്ടുമുതല്‍ തോറ്റം. ചൊവ്വാഴ്ച രാവിലെ ചാമുണ്ടി, ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, എന്നീദൈവങ്ങളുടെ പുറപ്പാട് നടക്കും. ഉച്ചയ്ക്ക് അന്നദാനവും നടക്കുമെന്ന് തറവാട് ജനറല്‍ സെക്രട്ടറി കാട്ടാമ്പള്ളി നാരായണ്‍ , കണ്‍വീനര്‍ ടി.പി രാജേഷ്, ആനന്ദ്, ബാലകൃഷ്ണന്‍ കാട്ടാമ്പള്ളി, മധു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Reactions

Post a Comment

0 Comments