മഞ്ചേശ്വരം:ഇല്ലാത്ത പോണ്ടിച്ചേരി കമ്പനിയുടെ മറവിൽ റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കോടികളുടെ ഭൂമി തട്ടിപ്പ്: നടന്നതായി ആരോപിച്ച്ജനകീയ മാർച്ചുമായി നാട്ടുകാർ.
മഞ്ചേശ്വരം താലൂക്കിലെ കയ്യാർ വില്ലേജിൽ 6 ഏക്കറോളം സ്ഥലം ഉന്നത ഉദ്യോഗസ്ഥരെ പോണ്ടിച്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചു നിലവിലില്ലാത്ത കമ്പനിയുടെ പേരിൽ 10 കോടി രൂപയുടെ ഭൂമി തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് സമരം.
മഞ്ചേശ്വരം താലൂക്കിലെ കയ്യാർ വില്ലേജിലെ പ്രസ്തുത സ്ഥലം ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രസ്തുത സ്ഥലം കോടതി തടഞ്ഞിട്ടിരിക്കുന്നതായി സമരക്കാർ പറഞ്ഞു.
തട്ടിപ്പിൽ യഥാർത്ഥ കാര്യങ്ങൾ അന്യോഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് അംഗവും, സമീപ വാസികളും വില്ലേജിലും താലൂക്കിലും പരാതി നൽകിയിരുന്നു സ്ഥം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശത്തെ നാട്ടുകാർ കയ്യാർ വില്ലേജ് ഓഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചത്
മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു
ക്ലബ്ബ് പ്രസിഡന്റും മംഗൽപ്പാടി പഞ്ചായത്ത് അംഗവുമായ മജീദ് പച്ചമ്പളം അദ്ധ്യക്ഷത വഹിച്ചു,
0 Comments