കാഞ്ഞങ്ങാട്: പടന്നക്കാട് റെയിൽവെ മേൽപാലത്തിനടിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം.ചായ്യോത്ത് കുന്നുമ്മൽ മനാഫിൻ്റെ34 പരാതിയിൽ പടന്നക്കാട് സ്വദേശികളായ തഹ്സീൻ ,റാഷിദ് എന്നിവരുടെ പേരിൽ ഹൊസ്ദുർഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു
രാത്രി 8 മണിയോടെയാണ് സംഭവം. കത്തി കൊണ്ട് കുത്തിയത് കൈ കൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നാണ് കേസ്.
കടം കൊടുത്ത പണം തിരിച്ച് ചോദിച്ചപ്പോഴാണ് കത്തി കൊണ്ട് കുത്തിയതെന്നാണ് പരാതി.
0 Comments