പള്ളിക്കര: പാചകവാതക വിലവർദ്ധനവിനെതിരെ പ്രതിഷേധം വിപുലവും ശക്തവുമാക്കുന്നതിന്റെ ഭാഗമായി കേരള കർഷക തൊഴിലാളി യൂണിയൻ ഉദുമ ഏരിയാ വനിതാ സബ്കമ്മിറ്റി യുടെ നേതൃത്വത്തിൽ പള്ളിക്കര തപാൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പള്ളിക്കര ബസ്റ്റോപ്പ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പള്ളിക്കര തപാൽ ഓഫീസിൽ എത്തിച്ചേർന്നു ധർണ സമരത്തിന് തുടക്കം കുറിച്ചു. കെ. എസ്.കെ. ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി വി. വി. സുകുമാരൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. വി.കെ. ഭാനുമതി അധ്യക്ഷത വഹിച്ചു. കെ. അനിത, നാരായണൻ കുന്നൂച്ചി, ടി.സി . സുരേഷ്,
പി ബാലകൃഷ്ണൻ, ശോഭ പെരുമ്പള, വാസു കൂട്ടക്കനി എന്നിവർ സംസാരിച്ചു. പ്രതിഷേധമാർച്ചും ധർണയും നിരവധി വനിതാ പ്രവർത്തകർ അണിചേർന്നു.
0 Comments