ഉണ്ണും വെളിച്ചത്തെ മധു 50 വിനെയാണ് ഇന്ന് രാവിലെ പഴയങ്ങാടി മാട്ടൂലിൽ നിന്ന് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.പി.ശ്രീഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞബ്ദുള്ളയും ചേർന്ന് കണ്ടെത്തിയത്.
കഴിഞ്ഞ 16 മുതലാണ് കാണാതായത്.ഭാര്യയുടെ പരാതിയിൽ പോലീസ് കേസെടുത്തു
സ്വിച്ച് ഓഫിലായിരുന്ന മൊബൈൽ ഫോൺ ഓന്നായപ്പോഴാണ് പോലീസ് കസ്റ്റമർ കെയർ ജീവനക്കാരനായി മധുവിനെ വിളിച്ചത്.
ഫോണിന് റെയിഞ്ച് കിട്ടുന്നുണ്ടോയെന്നറിയാൻ കസ്റ്റമർ കെയറിൽ നിന്ന് വിളിക്കുകയാണെന്നാണ് പോലീസ് പറഞ്ഞത്. ആദ്യം ഒന്ന് പരുങ്ങി സംശയിച്ചെങ്കിലും മധുവിനെ വിളിച്ച പോലിസ് ഉദ്യോഗസ്ഥൻ കുഞ്ഞബ്ദുള്ളയുടെ തുടർന്നുള്ള ചോദ്യത്തിൽ മധുവീണു.
കോൾ ലഭിക്കുന്നതിന്ന് റെയിഞ്ചിൽ കുഴപ്പമില്ല. വാട്സാപ്പിൽ റെയിഞ്ച് കുറവാണെന്ന് മധു ഇത് പരിഹരിക്കാൻ ഇപ്പോൾ ഉള്ള സ്ഥലവും ജോലി ചെയ്യുന്നസ്ഥാപനത്തിൻ്റെ പേരും വേണമെന്നായി പോലീസ്.
റെയിഞ്ച് കിട്ടുമല്ലോയെന്ന പ്രതിക്ഷയിൽ മാട്ടൂലിൽ മരപ്പണിയെടുക്കുന്ന സ്ഥലവും പേരും പറഞ്ഞു. പിന്നാലെ മാട്ടൂലിലെത്തിയ പോലിസ് മധുവിനെ കണ്ടെത്തി നിലേശ്വരത്തെത്തിച്ചു
0 Comments