Ticker

6/recent/ticker-posts

നഗര സഭാ ശുചി മുറിയിൽ യുവാവിനെ പൂട്ടിയിട്ട് ജീവനക്കാരൻ സ്ഥലം വിട്ടു

കാഞ്ഞങ്ങാട്: നഗര സഭാ കാര്യാലയത്തിന് വിളിപ്പാടകലെ പുതിയ കോട്ടയിലുള്ള നഗര സഭയുടെ ശുചി മുറിയിൽ യുവാവിനെ പൂട്ടിയിട്ട് ജീവനക്കാരൻ സ്ഥലം വിട്ടു
ഇന്ന് ശനിയാഴ്ച വൈകീട്ടാണ് സംഭവം
യുവാവ് കാര്യം സാധിച്ച് പുറത്തെത്തിയപ്പോഴാണ് പ്രധാന ഗേറ്റ് താഴിട്ട് പൂട്ടിയതായി കണ്ടത്.ഏറെ നേരം കാത്ത് നിന്നിട്ടും ജീവനക്കാരനെത്തിയില്ല ഒടുവിൽ പുറത്ത് നിന്നുള്ളവരുടെ സഹായത്തോടെ പുട്ട് മുറിച്ച് പുറത്ത് കടക്കുകയായിരുന്നു.
അകത്ത് ആളുള്ള കാര്യമറിയാതെ ജീവനക്കാരൻ ശുചി മുറി പൂട്ടി സ്ഥലം വിട്ടതാണെന്നാണ് കരുതുന്നത്.നഗരസഭ നേരിട്ട് നടത്തി വരുന്നതാണ് പുതിയ കോട്ടയിലെ ശുചി മുറി
Reactions

Post a Comment

0 Comments