Ticker

6/recent/ticker-posts

രണ്ട് പേർ തമ്മിലുള്ളപ്രശ്നത്തിലിടപെട്ട യുവാവിന് കിട്ടിയത് മുട്ടൻ പണി, ഒരാൾ ദേഹത്ത് ചൂട് വെള്ളമൊഴിച്ചു, മറ്റെ ആൾ ചിരവ കൊണ്ടടിച്ചു

കാഞ്ഞങ്ങാട്: രണ്ട് പേർ തമ്മിലുള്ള വാക്ക് തർക്കത്തിലിടപെട്ട യുവാവിന് കിട്ടിയത് മുട്ടൻ പണി. വാക്ക് തർക്കത്തിലേർപ്പെട്ട വ്യക്തികളിൽ ഒരാൾ മാധ്യസ്ഥൻ്റെ ദേഹത്ത് ചൂട് വെള്ളമൊഴിച്ചപ്പോൾ മറ്റെയാൾ ചിരവ കൊണ്ടടിച്ചു
ചിറ്റാരിക്കാൽ കണ്ണിക്കുന്ന് പേക്കടത്തെ വി.രഞ്ജിജിത്തിനാണ് 33 ദുർഗതി.
കഴിഞ്ഞ ദിവസമാണ് സംഭവം. രഞ്ജിത്തിൻ്റെ വിട്ടിൽ വെച്ച് ചിറ്റാരിക്കാൽ സ്വദേശികളായ തമ്പാനും ശരത്തും തമ്മിൽ വാക്ക് തർക്കമുണ്ടായപ്പോൾ ഇടപെട്ടതാണ്.തമ്പാൻ തള്ളി താഴെയിട്ട് രഞ്ജിജിത്തിനെ ചിരവ കൊണ്ട് അടിച്ചപ്പോൾ ശരത്ത് ഗ്യാസ് സ്റ്റൗവിലുണ്ടായിരുന്ന തിളച്ച വെള്ളം ദേഹത്തൊഴിച്ചെന്നാണ് പരാതി
എന്തായാലും തമ്പാനെയും ശരത്തിൻ്റെ പേരിലും ഒന്നും രണ്ടും പ്രതികളാക്കി ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments