കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രിഉത്ഘാടനം കഴിഞ്ഞ് 15 മാസം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അനിശ്ചിത കാല സമരം നടത്താൻ ജില്ലാ നേതൃ യോഗം തീരുമാനിച്ചു.2021 ഫെബ്രുവരി മാസം ഏട്ടാം തീയതി ഉത്ഘാടനം ചെയ്ത ശേഷം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോഗ്യ മന്ത്രി ആയിരുന്ന കെ കെ ഷൈലജ ഉത്ഘാടനം ചെയ്ത അമ്മയും കുഞ്ഞും ആശുപത്രിയും, ജില്ലാ ആശുപത്രിയിലെ കാത്ത് ലാബും രണ്ടാം എൽ ഡി എഫ് സർക്കാറിൽ ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് അധികാരത്തിൽ എറിയിട്ട് മാസങ്ങളായിട്ടും രണ്ടും പ്രവർത്തനമാരംഭിക്കാത്തത്ത് കാസറഗോട്ടെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിരന്തരം ഈ കാര്യത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം അറിയിചിട്ട് പോലും സർക്കാർ ഇതിനെ മുഖവിലക്ക് എടുക്കാൻ തയ്യാറായിട്ടില്ല. ഇതേ തുടർന്നാണ് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നത് വരെ അനിശ്ചിത കാല സമരത്തിലേക്ക് പോവാൻ ജില്ലാ യൂത്ത് കോൺഗ്രസ് തീരുമാനിച്ചത്. കെ റെയിൽ വേണ്ട കേരളം മതി എന്നാ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് നടത്തുന്ന സമരം ജില്ലയിൽ ശക്തമായി മുന്നോട്ട് കൊണ്ട് പോവാനും യോഗം തീരുമാനിച്ചു. ജില്ലാ നേതൃ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉത്ഘാടനം ചെയ്തു. യോഗത്തിൽ വെച്ച് പുതുതായി ജില്ലാ കമ്മിറ്റി യിലേക്ക് നമ്മനിർദ്ദേശം ചെയ്യപ്പെട്ട വൈസ് പ്രസിഡന്റ് മാരായ വസന്തൻ ഐ എസ്, രതീഷ് രാഘവൻ, അശ്വതി എന്നിവരും സെക്രട്ടറി മാരായി രോഹിത്, രാജി,അഖിൽ അയ്യങ്കാവ്, ശിവൻ,ഗിരികൃഷ്ണൻ,വിനോദ്, ധനേഷ്, യൂസഫ്,റാഫി അടൂർ, രജിത, ഷെറിൽ, സാജിദ് കമ്മാടം, ചന്ദ്രഹാസ്, ബിനോയ് തുടങ്ങിയവർ ചുമതലയേറ്റു.ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലയുടെ ചുമതല വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽക്കിഫിൽ, നിയോജക മണ്ഡലം ചാർജ് ഉള്ള സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, ജില്ലാ സെക്രട്ടറി മാരായ കാർത്തികേയൻ പെരിയ, ഇസ്മയിൽ ചിത്താരി, സത്യനാഥൻ പത്രവളപ്പിൽ , സ്വരാജ് കാനത്തൂർ, രാകേഷ് പെരിയ, മാർട്ടിൻ ജോർജ്, ഉനൈസ് ബേഡകം തുടങ്ങിയവർ പ്രസംഗിച്ചു
0 Comments