Ticker

6/recent/ticker-posts

കെട്ടിക്കിടക്കുന്നത് 6500 കേസുകൾ, ഹൊസ്ദുർഗ് കോടതിക്ക് മജിസ്ട്രേറ്റില്ല

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ മജിസ്ട്രേറ്റില്ലാതായിട്ട് രണ്ട് മാസം പിന്നിടുന്നു മജിസ്ട്രേറ്റായിരുന്ന ബി.കരുണാകരൻ സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയായതോടെയാണ് ഒന്നാം ക്ലാസ് കോടതിയിൽ ന്യായാധിപൻ്റെ ഒഴിവ് വന്നത്.ദിവസേന ഹൊസ്ദുർഗ് , ചന്തേര ,രാജപുരം, ചീമേനി, അമ്പലത്തറ സ്റ്റേഷനുകളിൽ നിന്നായി 150 ലേറെ കേസുകളെത്തുന്ന കോടതിയിൽ ന്യായാധിപൻ്റെ നിയമനം നീളുന്നത് പ്രതിസന്ധിക്ക് കാരണമാകും.നിലവിൽ 6500 ഓളം കേസുകൾ വിചാരണ കാത്ത് കെട്ടിക്കിടക്കുന്ന കോടതിക്കാണ് മജിസ്ട്രേറ്റില്ലാത്ത ദുരവസ്ഥ
Reactions

Post a Comment

0 Comments