കഞ്ഞങ്ങാട്: കോളിച്ചാൽ സ്വദേശിയായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഗോവയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
എരിഞ്ഞിലം കോട് വേമ്പൻങ്കോട്ട് മാത്യുവിൻ്റെ മകൻ ബിനീഷ് മാത്യു 41 വാണ് മരിച്ചത്.ഗോവ പോലീസ് രാജപുരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ ഗോവയിലേക്ക് പോയി
കാനഡയിലായിരുന്നു ബിനീഷ്
ഒരു മാസം മുൻപ് കേരളത്തിൽ തിരിച്ചെത്തിയ ശേഷം എറണാകുളത്തായിരുന്നുവെന്നാണ് വിവരം.കോളിച്ചാലിൽ എത്തിയിരുന്നില്ല. യുവാവ് കാനഡയിലാണെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടു എന്നാണ് ഗോവ പോലീസ് അറിയിച്ചതെന്ന് ഇൻസ്പെക്ടർ വി.ഉണ്ണികൃഷ്ണൻ ഉത്തര മലബാറിനോട് പറഞ്ഞു.
.പോക്കറ്റിലുണ്ടായിരുന്ന ആധാർ കാർഡ് വഴിയാണ് തിരിച്ചറിഞ്ഞത്. മാതാവ് മേരി. സഹോദരങ്ങൾ വിനീത (കാനഡ) വിനോദ്
0 Comments