കാഞ്ഞങ്ങാട്: സമാന്തര ഒറ്റ നമ്പർ ചൂതാട്ടം അരങ്ങ് വാഴുന്നു. കോടികൾ മറിയുന്ന ഒറ്റ നമ്പർ ചൂതാട്ടത്തിനെതിരെ പോലീസ് നടപടി നിർജ്ജീവമായതാണ് ജില്ലയിലുടനീളം ഈ പകൽ ചൂതാട്ടം അതിവ്യാപകമായതിൻ്റെ പ്രധാന കാരണം.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ജനജീവിതം സാധാരണ നിലയിലായതു മുതൽ ലോട്ടറി മാഫിയകൾ സജീവം. വമ്പൻ സ്രാവുകളാണ് തലപ്പത്ത്. ബസ് മുതലാളി മുതൽ ജ്വല്ലറി വ്യാപാരി വരെ ഒറ്റ നമ്പർ ചൂതാട്ടത്തിൻ്റെ തലപ്പത്ത് പ്രവർത്തിക്കുന്നു ഒട്ടേറെ പേർ ഏജൻ്റുമാരായുണ്ട്.സംസ്ഥാന സർക്കാറിൻ്റെ ലോട്ടറി നറുക്കെടുപ്പിനെ ആശ്രയിച്ചാണ് നിത്യവും ഒറ്റ നമ്പർ ചൂതാട്ടത്തിൻ്റെ ഫലം നിശ്ചയിക്കുന്നത്.ഏറ്റവും ചുരുങ്ങിയ തുക 10. നിത്യവും പതിനായിരം രൂപക്ക് വരെ ഒറ്റ നമ്പർ ചൂത് കളിയിലേർപ്പെടുന്നവരുണ്ട്. രാവിലെ മുതൽ സർക്കാർ ലോട്ടറി നറുക്കെടുക്കുന്നതിന് അര മണിക്കൂർ മുൻപ് വരെ ഒറ്റ നമ്പർ ലഭിക്കും.സംസ്ഥാന സർക്കാർ ലോട്ടറി ഫലം ഓൺലൈൻ വഴിപ്രഖ്യാപിക്കുന്ന മുറക്ക് ഒറ്റ നമ്പർ ചൂതാട്ടത്തിൻ്റെയും ഫലമറിയാം.സംസ്ഥന ലോട്ടറിയുടെ അവസാന മൂന്നക്കത്തെ ആശ്രയിച്ചാണ് ഒറ്റ നമ്പർ എഴുതിയ ആൾക്ക് തുക നൽകുക. മൂന്നക്കനവർ ഒത്ത് വന്നാൽ 5000 രൂപ ലഭിക്കും. ആയിരക്കണക്കിനാളുകളാണ് ചൂതാട്ടത്തിനിരകളായത്.ചൂതാട്ടത്തിൽപ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ടവരും ജീവനൊടുക്കിയവരും നിരവധി.കാഞ്ഞങ്ങാട് നഗരമാണ് ചൂതാട്ട സംഘത്തിൻ്റെ പ്രധാന കേന്ദ്രം നീലേശ്വരത്തും മലയോര മേഖലകളിലാകെ ഒറ്റ നമ്പർ ചൂതാട്ടത്തിൻ്റെ വേരുകളുണ്ട്. ചൂതാട്ടം സർക്കാർ ലോട്ടി ക്ക് കടുത്ത വെല്ലുവിളിയായപ്പോഴും പിടി വീഴുന്ന ചൂതാട്ടക്കാർക്കെതിരെ പെറ്റിക്കേസ് ചുമത്തി വിട്ടയക്കുന്നു. ലോട്ടറി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ചൂതാട്ടക്കാർക്കെതിരെ ചുമത്തേണ്ടതെങ്കിലും പോലീസ് എന്ത് കൊണ്ടോ ഇതിന് മുതിരുന്നില്ല. മുൻ കാലത്ത് ഇടക്ക് പോലീസ് ലോട്ടറി ആക്ട് ചുമത്തി കടുത്ത നടപടികൾ സ്വീകരിച്ചപ്പോൾ ചൂതാട്ടക്കാർ ഉൾവലിഞ്ഞിരുന്നു.സർക്കാർ ലോട്ടറിക്ക് സമാന്തരമായി നടക്കുന്ന ചൂതാട്ടത്തെ മഡ്ക്ക കളിയാക്കി മാറ്റുന്ന മറിമായമാണ് ജില്ലയിലുടനീളം പോലീസ് സ്വീകരിക്കുന്നത്. പച്ചക്കറി കടയിൽ ചൂതാട്ടം നടത്തിയവർ ഉൾപ്പെടെ കാഞ്ഞങ്ങാട്ട് കഴിഞ്ഞ ദിവസം പിടിയിലായവർക്കെതിരെ പോലീസ് ചുമത്തിയത് പിഴയടക്കാൻ പാകത്തിലുള്ള കേസ് മാത്രം ലോട്ടറി മാഫിയകൾക്കൊപ്പം കാഞ്ഞങ്ങാട് കേന്ദ്രികരിച്ച് ബ്ലേഡ് മാഫിയകളും സജീവം. കഴുത്തറുക്കുന്ന പലിശക്ക് പണം നൽകി വ്യാപാരികളിൽ നിന്നും വഴിയോര കച്ചവടക്കാരിൽ നിന്നും പണം പിരിക്കുന്നത് നഗരത്തിലെ നിത്യ കാഴ്ച.
0 Comments