Ticker

6/recent/ticker-posts

തൃക്കണ്ണാട് ബലിതർപ്പണത്തിനെത്തിയത് ആയിരങ്ങൾ

പാലക്കുന്ന്:
വടക്കൻ കേരളത്തില്‍ ബലിതര്‍പ്പണത്തിന് പ്രശസ്തമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിന് ബലിതര്‍പ്പണത്തിന് പതിനായിരങ്ങളെത്തി. കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന കൂട്ടായ തര്‍പ്പണമാണ് ഈ വര്‍ഷം നടക്കുന്നത്. വ്യാഴാഴ്ച്ച പുലര്‍ച്ചേ ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായുടെ നേതൃത്വത്തിൻ്റെ ക്ഷേത്രമുന്‍വശത്തെ കടല്‍ തീരത്ത് നിര്‍മിച്ച പന്തലില്‍ ഒരേ സമയത്ത് 20 ഓളം പുരോഹിതന്മാര്‍ കര്‍മ്മികത്വം വഹിച്ചു. തിരക്ക് കണക്കിലെടുത്ത് പുലര്‍ച്ചേ 5മണി മുതല്‍ 5 വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നു. ക്ഷേത്ര ആഘോഷകമ്മിറ്റിക്കു പുറമെ മാതൃസമിതി, ഭജന സമിതി, പോലീസ്, കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, ലൈഫ് ഗാർഡ്, ഹെല്‍ത്ത്, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് തുടങ്ങിയവരുടെ സേവനവും ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ എത്തിയ എല്ലാ ഭക്തജനങ്ങള്‍ക്കും ലഘുഭക്ഷണം ദേവസ്വം വക നല്‍കി. കാൽ ലക്ഷത്തോളം പേർ ഇത്തവണ പിതൃതർപ്പണത്തിന് എത്തിയതായി ക്ഷേത്രം ട്രസ്റ്റി ബോർഡും എക്സിക്യൂട്ടീവ് ഓഫിസറും അറിയിച്ചു.
Reactions

Post a Comment

0 Comments