കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് നീലേശ്വരം നഗരസഭാ മുൻ ചെയർമാനും കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളറുമായ പ്രൊഫസർ കെ പി ജയരാജൻ പറഞ്ഞു. വാർഡ് വികസന സമിതി സംഘടിപ്പിച്ച വിജയോത്സവവും മോട്ടിവേഷൻ & കരിയർ ഗൈഡൻസ് ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് വാർഡ് വികസന സമിതി വാർഡ് പരിധിയിലെ എസ് എസ് എൽ സി , പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദനം നൽകുന്നത് എന്നും ഇത്തരം പ്രവർത്തനങ്ങൾ നാളെ നാടിന്റെ ഭാഗഥേയം നിർണ്ണയിക്കേണ്ട വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. എസ് എസ് എൽ സി , പ്ലസ് ടു വിജയികളായ അറുപത്തിനാല് വിദ്യാർത്ഥികളാണ് അനുമോദനം ഏറ്റുവാങ്ങിയത്. അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ മുഖ്യാത്ഥിതി ആയിരുന്നു. രജേഷ് കുട്ടകനി മോട്ടിവേഷൻ & കരിയർ ഗൈഡൻസ് ക്ലാസ് കൈകാര്യം ചെയ്തു. ക്ലാസ് വിദ്യാർത്ഥികൾക്ക് നവ്യാനുഭമായി . അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് അദ്ധ്യക്ഷനായിരുന്നു. വാർഡ് വികസന സമിതി അംഗം എ പവിത്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സി ഡി എസ് മെമ്പർ ടി വി ജയശ്രീ നന്ദി പറഞ്ഞു.
0 Comments