കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശിയായ വിമൽ,അധ്യാപിക, ഷിജി ജോസിൻ്റെയും മകൻ അരുൾ വിമൽ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ ശ്വാസതടസത്തെതുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം ചായ്യോത്ത് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂക്കൂൾ പത്താംതരം വിദ്യാർത്ഥിയാണ്. വിദ്യാർത്ഥിയുടെ ആകസ്മിക മരണം നാട്ടുകാരെയും സഹപാഠികളെയും കണ്ണീരിലാക്കി
0 Comments