കാസർകോട്..
മങ്കി പോക്സ് സ്ഥിരീകരിച്ച കണ്ണൂർ ജില്ലാ സ്വദേശിയുടെ കൂടെ ജൂലൈ 13 നു ദുബായിൽ നിന്ന് മംഗലാപുരത്തേക്ക് IX814 നമ്പർ എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്ത കാസറഗോഡ് സ്വദേശികളായ യാത്രക്കാർ 21 ദിവസത്തേക്ക് സ്വയം
നിരീക്ഷണത്തിൽ കഴിയേണ്ടതാണ്
പനി,തീവ്രമായ തലവേദന,ദേഹത്തു കുമിളകൾ പൊങ്ങുക ,കഴലവീക്കം, പേശി വേദന, നടുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായാൽ തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടുക.
ഇവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കേണ്ടതും മാസ്ക് നിർബന്ധമായും ധരിക്കേണ്ടതുമാണ്.
ജില്ലാ കൺട്രോൾ സെൽ :04672217777
0 Comments