ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് പട്ടാജെയില്‍ കെ. ശ്യാമപ്രസാദ് വിജയിച്ചു.
കാഞ്ഞങ്ങാട്:
ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് പട്ടാജെയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ശ്യാമപ്രസാദ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐ ) 39 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ചു. കെ. ശ്യാമപ്രസാദ് 427 വോട്ടുകള്‍ നേടി. മഹേഷ് വളക്കുഞ്ച (ബിജെപി ) 389 വോട്ടുകളും, എൽ ഡി എഫ് സ്ഥാനാര്‍ഥി എം മദന (സിപിഎം )199 വോട്ടുകളും നേടി. ആകെ 1015 വോട്ടുകള്‍ പോള്‍ ചെയ്തു. 497 പുരുഷന്‍മാരും 518 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. പട്ടാജെ അംഗന്‍വാടിയില്‍ നടന്ന വോട്ടെടുപ്പില്‍ 79.607 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു ആകെ വോട്ട് 1275
ബി ജെ പിയിൽ നിന്നും കോൺഗ്രസ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിലിത് യു ഡി എഫിന് നേട്ടമായി.ആശ്വസിക്കാൻ വകയായി. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും മൂന്ന് സീറ്റുകളും നിലനിർത്താൻ കഴിഞ്ഞത് സി പി എമ്മിനും എൽ ഡി എഫിന് വലിയ ആശ്വാസമാണ്.കള്ളാ റിൽ ചെറിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന എൽ ഡി എഫ് സിറ്റ് പിടിച്ചെടുക്കാൻ കഴിയാതെ പോയത് കോൺഗ്രസിന് കനത്ത ആഘാതമായി.കള്ളാർ പിടിക്കുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടിരുന്നു
0 Comments