Ticker

6/recent/ticker-posts

ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസ്സ് കൊളവയലിൽ

കാഞ്ഞങ്ങാട്: നാട്ടിലും, പരിസര പ്രദേശങ്ങളിലും യുവാക്കൾക്കിടയിലും, വിദ്യാർഥികൾക്കിടയിലും, ലഹരി ഉപയോഗവും, വിതരണവും, കൂടിയ സാഹചര്യത്തിൽ അജാനൂർ കൊളവയലിൽ ലഹരി മുക്ത ക്യാമ്പയിൻ സംഘടിപ്പിക്കും.
 നമ്മുടെ നാടിനെ രക്ഷിക്കുക, യുവാക്കളെ സംരക്ഷിക്കുക, എന്ന ലക്ഷ്യത്തോടെ, കൊളവയൽ ജനകീയ കൂട്ടായ്മയുടെയും ഹോസ്ദുർഗ്ഗ് ജനമൈത്രി പോലീസിന്റെയും , കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ചൊവ്വ)വൈകുന്നേരം 4 മണിക്ക് കൊളവയൽ പോസ്റ്റാഫീസ് പരിസരത്താണ്, ലഹരി മുക്ത ക്യാമ്പയിനും,ബോധ വൽകരണ ക്ലാസ്സും സംഘടിപ്പിക്കുന്നത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ സംബന്ധിക്കും. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഡി. ബാലചന്ദ്രൻ ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ  അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് , മത, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലുള്ളവർ  പങ്കെടുക്കും,  എക്സൈസ് പ്രിവന്റിവ് ഓഫിസർ
രഘുനാഥ് ലഹരി മുക്ത ക്ലാസ്സ് നടത്തും
Reactions

Post a Comment

0 Comments