Ticker

6/recent/ticker-posts

24 വർഷങ്ങൾക്ക് ശേഷം അന്ന് പഠിപ്പിച്ച അധ്യാപകർക്കൊപ്പം അവർ ഒത്തുചേർന്നു

ഉദുമ:
കാസര്‍ഗോഡ് തളങ്കര ഗവ: മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1996-98 വര്‍ഷത്തെ വിഎച്ച്എസ്‌സി ബാച്ചിലെ സഹപാഠികള്‍ ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷം അന്നു പഠിപ്പിച്ച അധ്യാപകരോടൊപ്പം മേല്‍പ്പറമ്പ് ചെമ്പരിക്ക ബീച്ചില്‍ ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നു.
 ഒരുമിച്ച് സ്‌കൂളോര്‍മ്മകള്‍ പങ്കുവെച്ചും പാടിയും പറഞ്ഞും അനുഭവങ്ങള്‍ ഓര്‍ത്തെടുത്തും പ്രിയ അധ്യാപകരെ ആദരിച്ചും ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ ചെലവഴിച്ച് മൂന്നു മണിക്കൂറോളം നിണ്ട പരിപാടി അവിസ്മരണീയമാക്കി. അന്നത്തെ അധ്യാപകനും കുടുംബശ്രീ ജില്ലാ മിഷന്‍ മുന്‍ കോര്‍ഡിനേറ്ററുമായ അബ്ദുള്‍ മജീദ് സി എ പരിപാടി ഉദ്ഘാടനം ചെയ്തു. 
മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. അധ്യാപകരായ അബ്ദുള്‍ മജീദ്, വിനോദ് കുമാര്‍ എ കെ, രാഘവന്‍ കെ പി, വിനോദ് ആലംന്തട്ട എന്നിവരെ ആദരിച്ചു. സഹപാഠികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മുഹമ്മദലി ഫത്താഹ് സ്വാഗതവും നാസര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി.
Reactions

Post a Comment

0 Comments