പള്ളിക്കരപളളിക്കര പഞ്ചായത്ത് പള്ളിപ്പുഴ 19 ആം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 57.5 ശതമാനം പോളിംഗ്. മൊത്തം 1875 വോട്ടർമാരിൽ 1078 പേർ തങ്ങളുടെ സമ്മതിദാനാവശകാശം രേഖപ്പെടുത്തി. പാർട്ട് ഒന്നിൽ പള്ളിപ്പുഴ ഭാഗത്ത് 507 ഉം രണ്ടിൽ പള്ളിക്കര ഭാഗത്ത് 571 ഉം പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 60 വോട്ടുകളുടെ കുറവാണ് ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.
സമാധാനപരമായിരുന്നു പോളിംഗ്. ക്രമസമാധാന പാലനത്തിന് ബേക്കൽ സി ഐ യു.പി.വിപിൻ്റെ നേതൃത്വത്തിൽ ഒരു ബറ്റാലിയൻ പോലീസ് സ്ഥലത്ത് പിക്കറ്റുണ്ടായിരുന്നു.
രാവിലെ മന്ദഗതിയിലായിരുന്ന പോളിംഗ് അനുകൂല കാലാവസ്ഥയിൽ ഉച്ചയോടെയാണ് ചൂട് പിടിച്ചത്.
പത്തൊമ്പതാം വാർഡ് മെമ്പറായിരുന്ന യു ഡി എഫ് ലെ നസീറ പള്ളിപ്പുഴ വ്യക്തിപരമായ കാരണത്താൽ രാജി വെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി സമീറ അബ്ബാസും എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി റഷീദ ആർ മാണ് മൽസരിച്ചത്. ബി ജെ പിക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നു.
0 Comments