കാഞ്ഞങ്ങാട്: നഗരത്തിൽ കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർക്ക് ആശ്വാസമേകാൻ നഗരസഭ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മുലയൂട്ടൽ കേന്ദ്രം അടച്ച് പൂട്ടിയ നിലയിൽ. ആറ് മാസത്തിലേറെയായി മുലയൂട്ടൽ കേന്ദ്രം തുറക്കാറില്ല. പഴയ ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൽ മൂന്ന് വർഷം മുൻപാണ് കൊട്ടിഘോഷിച്ച് മുലയൂട്ടൽ കേന്ദ്രമാരംഭിച്ചത്.സുരക്ഷിതമായി മുലയൂട്ടാൻ തുടങ്ങിയ കേന്ദ്രം അമ്മമാർ പ്രയോജനപ്പെടുത്തിയിരുന്നു. പിന്നീട് ഇതിൻ്റെ പ്രവർത്തനം താളം തെറ്റുന്നതാണ് കണ്ടത്.
തൊട്ടടുത്ത സ്ഥാപത്തിൽ താക്കോൽ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്രം തുറക്കാറില്ലെന്ന് മാത്രം. രണ്ട് മാസം മുൻപ് കുഞ്ഞിന് മുലയൂട്ടാൻ എത്തിയ യുവതിക്ക് താക്കോൽ നൽകിയിരുന്നു.അകത്ത് കയറിയ സ്ത്രി കെട്ടിടത്തിനുള്ളിലെ വൃത്തിഹീനമായ സാഹചര്യം കണ്ട് പുറത്തേക്ക് കുഞ്ഞുമായി ഇറങ്ങിയോടുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു
പടം..
അടച്ച് പൂട്ടിയ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിലെ മുലയൂട്ടൽ കേന്ദ്രം
0 Comments