Ticker

6/recent/ticker-posts

ഇരിയയിൽസ്വർണ്ണ വ്യാപാരിയെ ഇടിച്ചു വീഴ്ത്തി പണം തട്ടാൻ ശ്രമിച്ച മുഖ്യ പ്രതികൾ കർണാടകയിൽ, വീടുകളിൽ റെയിഡ്

കാഞ്ഞങ്ങാട്:  ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ വാനിടിച്ചുവീഴ്ത്തി പണം തട്ടിപ്പറിക്കാൻ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതികൾ കേരളം വിട്ടു ബേക്കൽ സ്വദേശികളായ ഷിഹാബ്, സുജിത്ത്, 'ബെണ്ഡിച്ചാൽ മണ്ഡലി പാറയിലെ യാസിൻ എന്നീ പ്രധാന പ്രതികളാണ് പോലിസിനെ വെട്ടിച്ച് കടന്നത്.പ്രതികൾ കർണാടകയിലുള്ളതായി പോലീസ് ഉറപ്പാക്കി.കേസിൽ
 രണ്ടുപേരെ നേരത്തെഅറസ്റ്റ് ചെയ്തിരുന്നു. പള്ളിക്കരയിലെ അബ്ദുൽ സലാം (51), മൊഗ്രാൽ കുട്ലുവിലെ സത്താർ (44) എന്നിവരെ അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.   ചുള്ളിക്കര പവിത്ര ജ്വല്ലറി ഉടമ ഇരിയ ബംഗ്ലാവിനു സമീപത്തെ ബാലചന്ദ്രനെയാ (43)ണ് ആക്രമിച്ചത്.  കഴിഞ്ഞ ദിവസം രാത്രി കടയടച്ച് മടങ്ങുമ്പോഴാണ് സംഭവം. ഇരിയ ടൗണിലെ ചർച്ചിന് സമീപത്തുവെച്ചാണ് വാഹനമിടിച്ചത്.ബാലചന്ദ്രൻ ബഹളം വച്ചപ്പോൾ മുളകുപൊടി വിതറി സംഘം രക്ഷപ്പെടുകയായിരുന്നു.     അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ടു പങ്കാളികളായവരല്ല
പ്രതികളിൽ ചിലരുടെ വീടുകളിൽ ഉൾപ്പെടെ പോലീസ് തിരച്ചിൽ നടത്തി.അന്വേഷണം കർണാടകയിലേക്ക് കൂടി വ്യാപിപ്പിച്ചു
Reactions

Post a Comment

0 Comments